ഒളിയിടങ്ങള്‍

ഒളിയിടങ്ങള്‍

പീഢനം-
സ്റ്റാറ്റസിട്ടു,
പോസ്റ്റിട്ടു,
ഡി.പി.മാറ്റി,
പോണ്‍സൈറ്റില്‍ അപ്ഡേറ്റുവല്ലതും ഉണ്ടോയെന്നുനോക്കി.
കൊല-
സ്റ്റാറ്റസിട്ടു,
പോസ്റ്റിട്ടു,
ഡി.പി.മാറ്റി,
യൂട്യൂബില്‍ ലീക്കായിവല്ല വീഡിയോയും വന്നോയെന്നുനോക്കി.
അഴിമതി-
സ്റ്റാറ്റസിട്ടു,
പോസ്റ്റിട്ടു,
ഡി.പി.മാറ്റി,
ചാനല്‍ ചര്‍ച്ചയില്‍ ന്യായീകരണവിദഗ്ധന്‍റെ വാദങ്ങള്‍ കേട്ടു ചിരിച്ചു.
വര്‍ഗ്ഗീയ പ്രസംഗങ്ങള്‍-
സ്റ്റാറ്റസിട്ടു,
പോസ്റ്റിട്ടു,
ഡി.പി.മാറ്റി,
ക്ഷേത്രങ്ങളിലും പള്ളികളിലും ആത്മശാന്തിതേടാന്‍ പോയി.

..........       .........     ..........     .........      ..........

ഹരികൃഷ്ണന്‍ ജി.ജി.

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!