ഉത്രാടപൂനിലാവേ...
ഉത്രാടപ്പൂനിലാവേ വാ....
ഇന്നത്തേ കേരളത്തിൽ
മുങ്ങിയ നാടുകളിൽ
സ്നേഹത്തിൻ ദൂതുമായ് നീ വാ.... വാ....വാ...
മുങ്ങിപ്പോയീ നാടും നഗരോം...
രക്ഷയ്ക്കെത്തീ കടലിൻ മക്കൾ
അവ രെല്ലാം സാഹസത്തിൽ, തുഴഞ്ഞുവല്ലോ
തകരുന്ന കേരളത്തെ തകരാത്തതോളിലേറ്റി
നയിക്കുന്ന കാഴ്ചകാണാൻ വാ....വാ....വാ...
ഉത്രാടപ്പൂനിലാവേ വാ....
ഇന്നത്തേ കേരളത്തിൽ
മുങ്ങിയ നാടുകളിൽ
സ്നേഹത്തിൻ ദൂതുമായ് നീ വാ.... വാ....വാ...
ചെങ്ങന്നൂരും പാണ്ടനാടും
പൊരുതുന്നൂ ധീരമായീ...
അവിടില്ല ജാതി ഭേതം മത വേലികൾ
ലോകർതൻ സ്നേഹമോർത്ത് ചിരിക്കുന്നു കേരളക്കാർ
അവർക്കൊപ്പം ശക്തിയായ് നീ വാ... വാ... വാ...
Hari
Comments
Post a Comment