2018 ലെ ആകാശം

പുതിയ ഒരു ബ്ലോഗ്. എന്നെ സംബന്ധിച്ച് ഇതൊരു പുത്തരിയല്ല. പക്ഷേ ഇതാദ്യമായി വായനക്കാരെ ആഗ്രഹിക്കാതെ സ്വന്തം കണക്കുപുസ്തകമായി മാത്രം ഒരു ബ്ലോഗ് തുടങ്ങുന്നു. മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ വായിക്കാം. അല്ലെങ്കില്‍ കളയാം.

അടുത്തടുത്ത് രണ്ടുദിവസങ്ങളില്‍ നിറയെ വായനയും സിനിമയുമായിരുന്നു. ജി അരവിന്ദന്‍റെ വാസ്തുഹാര കണ്ടതായിരുന്നു തുടക്കം. തൊട്ടുപിന്നാലെ അരവിന്ദന്‍റെ തന്നെ തമ്പും ബൊഫെല്ലോ മാന്‍ എന്ന വിയറ്റ്നമീസ് ചിത്രവും കണ്ടു. രാത്രി വി ആര്‍ സുധീഷ് എഡിറ്റുചെയ്ത മദ്യശാല വായിച്ചുതുടങ്ങി. കഥകള്‍. പിന്നെ കാക്കനാടന്‍റെ വസൂരി വായിച്ചു. ഒറ്റമൂച്ചിന് വായിച്ചുതീര്‍ത്തു. ഒറ്റ രാത്രിയിലെ പനി.

ആ രാത്രി പുലര്‍ന്ന പ്രഭാതമാണിത്. പുതിയ ഒരു ബ്ലോഗ് വേണമെന്ന പൂതി. വായിക്കുന്ന പുസ്തകങ്ങളെപ്പറ്റിയും കാണുന്ന സിനിമകളെ പറ്റിയും എഴുതാന്‍.

2018ല്‍ ആദ്യം വായിച്ചുതുടങ്ങിയ പുസ്തകം വി. കെ. എന്‍. ന്‍റെ ''അമ്മൂമ്മകഥകള്‍'' ആണ്. പിന്നെ ഇ എം എസ്സിന്‍റെ ''കേരളം മലയാളികളുടെ മാതൃഭൂമി''. രണ്ടും ഇതുവരെ വായിച്ചുതീര്‍ന്നില്ല. ആദ്യം വായിച്ചുതീര്‍ന്നത് മഹാശ്വേതാദേവി യുടെ ആരണ്യത്തിന്‍റെ അധികാരം ആണ്. വീരസ മുണ്ഢ യുടെ ജീവിതവും പോരാട്ടവും പറയുന്ന നോവല്‍!

വായിച്ചുതീര്‍ത്തരണ്ടാം പുസ്തകം ''വസൂരി''.

എഴുതാന്‍ ശ്രമിക്കാം. 2018ലെ അതിരുകളില്ലാത്ത ആകാശത്തില്‍ ഞാന്‍ കാണുന്ന താരകങ്ങളെ...

ഹരികൃഷ്ണന്‍ ജി ജി.
30/ 01/2018

ഗാന്ധിജി കൊല്ലപ്പെട്ട ദിവസം...

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!