സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
ഒരുപാട് കേട്ടും വായിച്ചും ശീലിച്ച യുദ്ധ, യുദ്ധാനന്ദരകാല ക്ലീഷേകളെ(അവയൊന്നും യാദാര്‍ത്ഥ്യമല്ല എന്നല്ല) ചരിത്രത്തിന്‍റേയും വര്‍ത്തമാനത്തിന്‍റേയും തൊങ്ങലുകള്‍ചാര്‍ത്തി ജനപ്രിയ നോവലുകളില്‍ വേണ്ടത്ര രതിയും ചേര്‍ത്ത് ടി ഡി രാമകൃഷ്ണന്‍ ചുട്ടെടുത്ത ചൂടപ്പമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി.
നോവല്‍ വായനയ്ക്ക് മുന്‍പുള്ള ആവേശത്തെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ ടി ഡി ക്ക് കഴിഞ്ഞിട്ടുണ്ടോ എന്നത് സംശയമാണ്.
എങ്കിലും രണ്ടുരാത്രികള്‍കൊണ്ട് വായിച്ചുതീര്‍ത്ത് കുറച്ചുദിവസങ്ങള്‍ അതിന്‍റെ സുഖാലസ്യത്തില്‍ മുങ്ങാനുള്ള വകുപ്പ് ഈ നോവലില്‍ ഉണ്ട്...
Comments
Post a Comment