പരുന്ത്
പരുന്ത്
ഉയരത്തിലെ പരുന്തുകളെ നോക്കിനില്‍ക്കാന്‍ കൗതുകമുള്ള ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു.
കാര്‍മേഘങ്ങള്‍ക്കുകീഴെ ചിറകനക്കാതെ ഒഴുകിനടക്കുന്ന നാല് പരുന്തുകളെനോക്കി അവള്‍ക്കൊപ്പം ഞാന്‍ നിന്നിട്ടുണ്ട്...
നാല് ബിന്ദുക്കള്‍കൊണ്ട്തീര്‍ക്കാവുന്ന നിരവധി ജ്യാമിതികള്‍വരച്ച് കാറ്റിനൊപ്പം പതിയെപ്പതിയെ അവ അകലേയ്ക്ക് മറയും.
സംസാരിച്ചുതുടങ്ങാന്‍വയ്യാത്ത ഞങ്ങള്‍ക്കുവേണ്ടി ഒരു ഒറ്റയാന്‍പരുന്ത് എവിടെനിന്നോ പറന്നെത്തും...
അല്ലെങ്കില്‍ ഒരൊറ്റയവള്‍പരുന്ത്...
ഹരികൃഷ്ണന്‍ മിതൃമ്മല
Comments
Post a Comment