പുഴ

പുഴകളൊഴുകുന്നത് നേര്‍രേഖയിലല്ല. പ്രവചിക്കാനാവാത്തവഴികളിലുടെ വളഞ്ഞും പുളഞ്ഞും പോയതിന് വിപരീതദിശയില്‍ മറ്റൊരിടത്ത് തിരിഞ്ഞും പുഴ കുതിക്കും. കടലെന്ന സ്വപ്നം പോലും സത്യത്തില്‍ പുഴയ്ക്കില്ല... ഒഴുകാനാകുവോളം ഒഴുകുക... അണകെട്ടി മരവിപ്പിച്ചാല്‍ പ്രതികാരമാകെ കരുത്തായി കൂട്ടിവയ്ക്കുക...
പുഴ ഒഴുകുന്നത് കടലിലെത്താനുള്ള തിടുക്കംകൂട്ടലല്ല, 'ഒഴുകാതിരിക്കാന്‍ പുഴയ്ക്കാവതില്ല'...
പുഴയ്ക്കൊഴുകാന്‍ ഒരു വഴിയില്ല, എവിടേയ്ക്കൊഴുകുന്നോ അതാണ് പുഴ....
ഴഴഴഴഴഴഴഴഴഴഴ
മുസ്തഫയ്ക്കായി എഴുതിയത്.....
എന്തിനെന്നറിയില്ല...

Comments

Popular posts from this blog

ഭീതി

ഉത്രാടപൂനിലാവേ...

ഇതെന്താ ഇങ്ങനെ?!