ഹരിവചനം
1: 20/09/18
"നിങ്ങളുടെ വഴി നിങ്ങൾ തന്നെ കണ്ടെത്തുക. മറ്റാർക്കും മുന്നിൽ അത് പ്രത്യക്ഷമാകുകയില്ല. കാരണം, ആ വഴി നിങ്ങൾക്കു വേണ്ടി മാത്രമുള്ളതാണ്."
2:21/09/18
''വിമർശിക്കുന്നവർ ആദ്യം വേട്ടയാടപ്പെടുന്നു, പിന്നീട് സ്വീകരിക്കപ്പെടുന്നു."
3:21/09/18
''മതം, വിശ്വാസം ഇവ വ്യക്തിയുടെ മാത്രം തീരുമാനമാകണം. അത് കുടുംബത്തിലേക്കുപോലും കലരാൻ/പകരാൻ പാടില്ല."
4:22/09/18
''പുറത്തുപറയുന്നതല്ല അകത്തുള്ള താണ് യഥാർഥ രാഷ്ട്രീയം''
5:22/09/18
''നിശബ്ദതയിൽ ശബ്ദം വയ്ക്കുന്നതാണ് മനസ്''
6:23/09/18
"നിങ്ങൾക്ക് ഒരിക്കലും മറ്റൊരാളുടെ ജീവിതത്തിൽ ഏറ്റവും മികച്ച തീരുമാനം എടുക്കാനാകില്ല, അതെത്ര വലിയ ബന്ധമായാലും. കാരണം തീരുമാനങ്ങൾ ഇണങ്ങേണ്ടത് ഒരുവന്റെ/ ഒരുവളുടെ മനസുമായാണ്. അതു കൊണ്ട് നിങ്ങളുടെ തീർച്ചകൾ അപരനുമേൽ അടിച്ചേൽപ്പിക്കാതിരിക്കുക.''
7:23/09/18
''എല്ലാവരും കരുതും തങ്ങളുടെ വഴി അധികമാരും സഞ്ചരിച്ചിട്ടില്ലാത്തതാെണന്ന്. സത്യത്തിൽ മാറുന്നത് കാഴ്ചകൾ മാത്രമാണ്. സഹസ്രാബ്ദങ്ങളായ് മനുഷ്യൻ ഒരേ വഴിയിലൂടെ നടക്കുന്നു.''
8:25/09/18
"പ്രകൃതിയിൽ വളരെ കുറച്ച് നിയമങ്ങളേ ഉള്ളൂ. കണികകളും ജലവും ഒരേ നിയമത്തിൽ ഒഴുകുന്നു, ഉള്ളിടത്തു നിന്നും ഇല്ലാത്തിടത്തേക്ക്. ചിലപ്പോൾ ഇതിനെതിരേ ഒരൊറ്റയാൻ ഒഴുക്കുണ്ടായേക്കാം! അതും രണ്ടിടത്തുമുണ്ട്. കുറച്ച് നിയമങ്ങൾ അവയുടെ തെറ്റിക്കലുകൾ അത്ര മാത്രം.''
9:04/10/18
"നിങ്ങൾ ഒരു കാര്യം ചെയ്യും എന്ന് ഉറപ്പിച്ചു കഴിഞ്ഞാൽ, പിന്നെ അത് മറ്റാരുമായും പങ്കുവൈകാതിരിക്കുക''
Comments
Post a Comment